സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളായി

സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളായി

കോഴിക്കോട്: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ അഞ്ചാം വാര്‍ഷിക ജനറല്‍ ബോഡി യോഗം സരോജ്ഭവനില്‍ ചേര്‍ന്നു. ചെയര്‍മാന്‍ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി. അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരി കമ്മറ്റിയംഗം കെ.കെ.മുഹമ്മദ്,
കാനത്തില്‍ ജമീല എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ചെയര്‍മാന്‍: കെ.പികുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍. വൈസ് ചെയര്‍മാന്‍മാര്‍: കാനത്തില്‍ ജമീല എം.എല്‍.എ, എം.പി അബ്ദുള്‍ ഗഫൂര്‍, വൈ.എം പ്രമോദ്കുമാര്‍. ജനറല്‍ കണ്‍വീനര്‍: പി. അജയകുമാര്‍. കണ്‍വീനര്‍മാര്‍: പി.സുരേന്ദ്രന്‍, ബി.എസ് സനാഥ്, ഒ.ശ്യാമള. ട്രഷറര്‍: സന്നാഫ് പാലക്കണ്ടി. 30 അംഗ ജില്ലാകമ്മറ്റിയേയും പി.മോഹനന്‍ മാസ്റ്റര്‍ ചെയര്‍മാനായ എട്ടംഗ ഉപദേശക സമിതിയേയും തെരഞ്ഞടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *