മാഹി: ശ്രീരഞ്ജിനി കലാക്ഷേത്രം 21ാം വാര്‍ഷികാഘോഷം ‘ആനന്ദ നടനം ‘ മെയ് 28 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വെച്ച് നടന്നു. കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വക്കറ്റ് ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. കലൈമാമണി പ്രിയ രഞ്ജിത്ത് കലാക്ഷേത്ര പ്രിന്‍സിപ്പാള്‍), കലൈമാമണി കലാമണ്ഡലം വിചിത്ര , സി. രഘുനാഥ് , കെ.പി.ജയബാലന്‍ മാസ്റ്റര്‍, കലൈമാമണി രേണുക വേണുഗോപാല്‍, നൃത്ത ആചാര്യ അജിത ചന്ദ്രന്‍ ,രഞ്ജിത്ത് എം.ജി (ഡയറക്ടര്‍ ), ദീപക് പി.ആര്‍, തുടങ്ങിയവര്‍ സമീപം. ഞാറ്റ്യേല ശ്രീധരന്‍ ( ചതുര്‍ഭാഷാ നിഘണ്ടു രചയിതാവ് ), കലൈമാമണി ആര്‍ട്ടിസ്റ്റ് പ്രേം , നൃത്ത ആചാര്യ ടി.പി സുന്ദരന്‍ മാസ്റ്റര്‍ തുടങ്ങിയവരും പങ്കെടുത്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
തുടര്‍ന്ന് ശ്രീരഞ്ജിനി കലാക്ഷേത്രത്തില്‍ പഠിക്കുന്ന എല്‍.കെ.ജി. ക്ലാസ്സിലെ കുട്ടികള്‍ മുതല്‍ നൃത്ത അദ്ധ്യാപികമാരും മുതിര്‍ന്ന വീട്ടമ്മമാരും വരെ പങ്കെടുത്ത് പുതുച്ചേരിയില്‍ വെച്ച് ലോകറിക്കാര്‍ഡ് നേടിയ ‘ആനന്ദ താണ്ഡവം ‘ ഉള്‍പ്പെടെ 18 നൃത്തരൂപങ്ങള്‍ അടങ്ങിയ ‘ആനന്ദ നടനം ‘ അരങ്ങേറി.