വയര്‍ലെസ് ഓഡിയോ ഉല്പന്നങ്ങള്‍ നിര്‍മിക്കാനൊരുങ്ങി ഷാവോമി

വയര്‍ലെസ് ഓഡിയോ ഉല്പന്നങ്ങള്‍ നിര്‍മിക്കാനൊരുങ്ങി ഷാവോമി

ചൈനീസ് കമ്പനിയായ ഷാവോമി ഇന്ത്യയില്‍ വയര്‍ലെസ് ഓഡിയോ ഉല്പന്നങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ ഒപ്റ്റിമസുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ വെച്ചുള്ള ഉല്പാദനം നടത്തുക. ഉത്തര്‍പ്രദേശിലുള്ള ഓപ്റ്റിമസ് ഇലക്ട്രോണിക്സ് ഫാക്ടറിയില്‍ വെച്ചാണ് ആദ്യ ഉപകരണം നിര്‍മിക്കുക.

ഏത് തരം ഓഡിയോ ഉല്പന്നങ്ങളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഷാവോമിയുടെ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന മിക്ക സ്മാര്‍ട്ഫോണുകളും ടിവികളും ഇപ്പോള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുന്നത്. സ്പീക്കറുകള്‍, ഇയര്‍ബഡുകള്‍, വയേര്‍ഡ്, വയര്‍ലെസ് ഹെഡ്സെറ്റുകള്‍ എന്നിവയെല്ലാം ഷാവോമി ഇന്ത്യയില്‍ വില്‍പനയ്ക്കെത്തിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *