കോഴിക്കോട്: കള്‍ച്ചറല്‍ ഫോറം കേരള ഏര്‍പ്പെടുത്തിയ മധുമാസ്റ്റര്‍ സ്മാരക നാടക അവാര്‍ഡിന് വാസുവിനെ (വാസു, വാസുദേവന്‍, കെ.വി ദേവ്) തിരഞ്ഞെടുത്തതായി ജൂറി ചെയര്മാന് പ്രേംചന്ദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് ജൂലൈ 21ന് ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് കെ.ജി ശങ്കരപ്പിള്ള സമ്മാനിക്കും. നാടകങ്ങളുടെ അവതരണം, സംഗീത സായാഹ്നം എന്നിവയും ഇതോടൊപ്പം നടക്കും. വേണുഗോപാലന്‍ കുനിയില്‍, കബനി, ഡോ.കെ.എന്‍ അജോയ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.