തിരുവനന്തപുരം: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഡല്‍ഹി സര്‍വകലാശാല പാഠ്യ പദ്ധതിയില്‍ പൊളി റ്റിക്കല്‍ സയന്‍സ് കോഴ്‌സില്‍ മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള ഭാഗം ഒഴിവാക്കി പകരം സവര്‍ക്കറെ കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തുകയും ‘സാരെ ജഹാ സെ അഛാ’ എന്ന ദേശാഭക്തി ഗാന രചയിതാവ് മുഹമ്മദ് ഇഖ്ബാല്‍ തിരസ്തരിക്കപ്പെട്ടതും ഗൗരവപൂര്‍വ്വം വിലയിരുത്തേണ്ട ദേശീയ വിരുദ്ധ നീക്കമാണെന്ന് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ പറഞ്ഞു. കെ.എസ്.യു സ്ഥാപക ദിന സംസ്ഥാനതല ആഘോഷം തിരുവനന്തപുരം നന്ദാവനം പ്രൊഫ.എന്‍.കൃഷ്ണ പിള്ള സ്മാരക ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
ഈ നില തുടര്‍ന്നാല്‍ വൈകാതെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജിയെ മാറ്റി ഗാന്ധിജിയുടെ ഘാതകനെ രാഷ്ട പിതാവായി അംഗീകരിക്കാനും കേന്ദ്ര ഭരണകൂട ഭീകരത മടിക്കില്ല എന്നാണ് അനുഭവ പരമ്പരകള്‍ വ്യക്തമാക്കുന്നത്. വളരെ ആസൂത്രിതമായി ദേശീയ നേതാക്കളേയും ദേശീയ ചരിത്രത്തേയും തൂത്തെറിഞ്ഞ് മതേതര ജനാധിപത്യ പരമാധികാര രാഷ്ട്രത്തെ ഭൂരിപക്ഷ വര്‍ഗീയതയുടെ രാജ്യമാക്കി മാറ്റാനുള്ള അത്യന്തം രാജ്യദ്രോഹപരമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും സി.ബി.എസ്.ഇ നാഷണല്‍ ക്ലസ്റ്റെല്‍സ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനം ലഭിച്ച പി.വി.എസ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥിയും കെ.എസ്.യു(എസ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ അല്‍താഫ് റഹ്‌മനും ( മലപ്പുറം) കെ.എസ്.യു(എസ്) സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ ട്രോഫിയും മെമന്റോയും പഠനോപകരണവും രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു. പാളയം രാജാന്‍, മാത്യുസ് കോല്ലംഞ്ചേരി, വി.വി സന്തോഷ് ലാല്‍, ജഗ വിനോദ്, സന്തോഷ് കാലാ, ജെയ്‌സണ്‍ ജോസഫ്, പട്ടം കൃഷ്ണകുമാര്‍, അഷറഫ് പിലത്തറ, ഷെമിര്‍ഷ ആജ്ജലിപ്പ , ആര്‍. രാജിവ് , അനുപമ ഇ.വേണുഗോപല്‍, അല്‍ത്വഫ് റഹ്‌മാന്‍ , എസ്.നജിബ്ബ് തിരുവനന്തപുരം കല്ലറ, ലിസി ജേക്കബ്ബ്, ആനി തുടങ്ങിയവര്‍ സംസാരിച്ചു.