ഫോസ ഖത്തര്‍ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം വെള്ളിയാഴ്ച

ഫോസ ഖത്തര്‍ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം വെള്ളിയാഴ്ച

ദോഹ: മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ദിശാബോധം നല്‍കി ചടുലമായ മുന്നേറ്റങ്ങളിലൂടെ മുന്നില്‍ നിന്ന് നയിച്ച് കൊണ്ടിരിക്കുന്ന ഫാറൂഖ് കോളേജ് അതിന്റെ 75ാം വാര്‍ഷികം (പ്ലാറ്റിനം ജൂബിലി ) ആഘോഷിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സമൂഹം ഫോസ ഖത്തര്‍ 75 ദിവസങ്ങള്‍ നീണ്ടുനിന്ന വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. പരിപാടിയുടെ സമാപനം ജൂണ്‍ രണ്ട് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കും. കലാപരിപാടികളും വിവിധ മത്സരങ്ങളും പരിപാടിയുടെ ഭാഗയായി നടക്കും.

75 ദിന പരിപാടികളുടെ ഭാഗമായി സീനിയേഴ്‌സ് മീറ്റ്, എജ്യുക്കേഷന്‍ പ്രോഗ്രാം, മെഡിക്കല്‍ ക്യാമ്പ്, ഇഫ്താര്‍ മീറ്റ്, സൗഹൃദ സംഗമം, വിവിധ കാലയളവുകളില്‍ പഠിച്ചിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ഫോസ ലെജന്റ്‌സ് റൂട്ട്‌സ്, ഹെന്ന ഡിസൈന്‍ മത്സരം, കുക്കറി മത്സരം, യോഗ-സുംബ സെഷന്‍, റീല്‍സ്- ഡ്രോയിംഗ് തുടങ്ങി വിവിധങ്ങളായ ആഘോഷ പരിപാടികള്‍ നടത്തിയിട്ടുണ്ട്.

ഖത്തറിലെ എല്ലാ ഫോസ അംഗങ്ങളും പരിപാടിയില്‍ സമാപന ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഫോസ ഖത്തര്‍ പ്രസിഡന്റ് അസ്‌കര്‍ റഹിമാന്‍, ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ മഷ്ഹൂദ് തിരുത്തിയാട് എന്നിവര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അസ്‌കര്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ മശ്ഹൂദ് വിസി പരിപാടികളെപ്പറ്റി വിശദീകരിച്ചു. ഷമീര്‍ കൊയപ്പത്തൊടി, സുനിത, നസീഹ മജീദ്, അദീബ ജിഹാന്‍, ഫിറോസ് പി.ടി, റഷീദ് അഹ്‌മദ്, ബഷീര്‍ അഹ്‌മദ്, ഹാരിസ്, റഈസ്, സി.പി അഷ്‌റഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *