കോഴിക്കോട് : ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ദേശീയതലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി , ബി. എസ്. എന്‍. എല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
വിലക്കയറ്റം തടയുക, കോര്‍പ്പറേറ്റ് -വര്‍ഗീയ പ്രീണനനയങ്ങള്‍ അവസാനിപ്പിക്കുക, ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ അവസാനിപ്പിക്കുക, ദില്ലിയിലെ ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്ത്തീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ടി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി രാം ദാസ് വെങ്ങേരി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ബഷീര്‍ പൂവാട്ട്പറമ്പ്, കെ.പി. അനസ് മാസ്റ്റര്‍, മോഹന്‍ കാട്ടാശ്ശേരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ
വി. രാഹുലന്‍, എ.കെ ചന്തം, മനോജ് കാരന്തൂര്‍, ശക്തിധര്‍ പനോളി, എ.കെ സജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. ഹൈറുന്നീസ, പി.കെ ഷിജു, യാസര്‍ അറഫാത്ത്, കെ.പി അസ്‌കര്‍, എം.എ. ജലീല്‍, കെ.സുമിത്ര എന്നിവര്‍
സംസാരിച്ചു.