പിഎഫ്‌ഐ ബന്ധം; നിലമ്പൂരിലും കൊണ്ടോട്ടിയിലും മഞ്ചേശ്വരത്തും വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

പിഎഫ്‌ഐ ബന്ധം; നിലമ്പൂരിലും കൊണ്ടോട്ടിയിലും മഞ്ചേശ്വരത്തും വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

മലപ്പുറം: മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടില്‍ എന്‍.ഐ.എ പരിശോധന. നിലമ്പൂരില്‍ ചന്തക്കുന്നു സ്വദേശി ശരീഫ് എന്ന ആളുടെ വീട്ടില്‍ ആയിരുന്നു പരിശോധന. ഇവിടെ നിന്നും രേഖകള്‍ പിടിച്ചെടുത്തു. ശരീഫ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതേസമയം, കാസര്‍ഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരിലും എന്‍.ഐ.എ പരിശോധന നടത്തി. കുഞ്ചത്തൂരിലെ മുനീറിന്റെ വീട്ടിലാണ് റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. പി.എഫ്.ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടക്കുന്നത്. 25 ഇടങ്ങളിലാണ് റെയ്ഡ്. ബീഹാര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *