നാദാപുരം ഗ്രാമപഞ്ചായത്തില്‍ ജൂനിയര്‍ സൂപ്രണ്ട് എന്‍. വിനോദന്‍ 21 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചു. പയ്യോളി സ്വദേശിയായ വിനോദന്‍ ഒന്നര വര്‍ഷമായി നാദാപുരത്ത് ജോലി ചെയ്തു വരുന്നു. പഞ്ചായത്തില്‍ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഭരണ സമിതിയുടെ ഉപഹാരം നല്‍കി. ജീവനക്കാരുടെ ഉപഹാരം പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് നല്‍കി ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍ ,ജനീധാ ഫിര്‍ദൗസ് ,അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍ , സുപ്രണ്ട് ബിന്ദു ജോസഫ് ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു. വിനോദന്‍ മറുപടി പ്രസംഗം നടത്തി. ഇദ്ദേഹം തുറയ്യുര്‍ ,നൊച്ചാട് ,താനൂര്‍ ,അരീകുളം ,മുളകുന്നത്ത് കാവ് ,തീരൂരങ്ങാടി ,കൂരാചുണ്ട് ,വലിയപറമ്പ് ,അരീകുളം ,താമരശ്ശേരി എന്നി പഞ്ചായത്തില്‍ ജോലി ചെയ്തിരിന്നു.