ദക്ഷിണ കൊറിയയിലെ ക്രിയേറ്റീവ് ആന്‍ഡ് ചലഞ്ചിങ് റിസര്‍ച്ച് ചെയ്യുവാനുള്ള അപൂര്‍വ്വ നേട്ടവുമായി മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സനോജ് റെജിനോള്‍ഡ്. ചികിത്സിച്ചു മാറ്റാന്‍ ഏറെ പ്രയാസകരമായ ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സറിനായുള്ള പുതിയ മരുന്നുകള്‍ കണ്ടുപിടിക്കുന്നതിനാണ് മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗവേഷണങ്ങള്‍ക്കായി കൊറിയന്‍ ഗവണ്‍മെന്റിന്റെ ഏകദേശം ഒന്നരക്കോടിയോളം ഫണ്ട് അനുവദിച്ചിരിക്കുന്നത് . ഇതിനു മുമ്പ് 2013 ല്‍ ഇന്‍ഡോ-കൊറിയ ഫെല്ലോഷിപ്പ് ഉം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.