തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോട്ടയം പൂഞ്ഞാറിലും വയനാട്ടിലെ പുതുപ്പാടിയിലും എല്‍.ഡി.എഫിന് ജയം. പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡ് സി.പി.എം പിടിച്ചെടുത്തു. ജനപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു അശോകന്‍ 12 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച ജനപക്ഷം മൂന്നാം സ്ഥാനത്തേക്ക് വീണു.
വയനാട് പുതുപ്പാടി പഞ്ചായത്തില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. കനലാട് വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. 154 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. മണിമല പഞ്ചായത്തിലെ മുക്കട വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. തിരുവനന്തപുരം പഴയ കുന്നുമ്മേല്‍ കാനാറ വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി.
പാലക്കാട് ലക്കിടി പേരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ സീറ്റ് നിലനിര്‍ത്തി. ചേര്‍ത്ത നഗരസഭ 11ാം വാര്‍ഡ് ഇടത് സ്വതന്ത്രന്‍ എ. അജി 310 വോട്ടിന് ജയിച്ചു. കണ്ണൂര്‍ പിലാത്തറ, ചെറുതാഴം പഞ്ചായത്ത് കക്കോണി വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. പത്തനംതിട്ട മൈലപ്ര അഞ്ചാം വാര്‍ഡ് യു.ഡി.എഫ് ജയിച്ചു. കോണ്‍ഗ്രസിന്റെ ജെസി വര്‍ഗീസ് 76 വോട്ടുകള്‍ക്കാണ് വിജയിച്ചത്.