തിരുവനന്തപുരം: പ്രമുഖ ബഹുഭാഷാപണ്ഡിതനും സര്‍വ്വവിജ്ഞാനകോശം മുന്‍ ഡയരക്ടറും എഴുത്തുകാരനുമായ ഡോ. വെള്ളായണി അര്‍ജ്ജുനന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളായണിയിലെ കുടുംബവീട്ടിലായിരുന്നു അന്ത്യം. 2008-ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. മൂന്നു ഡി.ലിറ്റ് ബഹുമതികള്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. 2015-ല്‍ അലിഗഡ് സര്‍വ്വകലാശാല ‘ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം മലയാളസാഹിത്യത്തില്‍’ എന്ന തീസീസിന് ഡി.ലിറ്റ് നല്‍കിയതോടെയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. അലിഗഡ് യൂണിവേഴ്സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായിരുന്നു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷനില്‍ 1975 മുതല്‍ 1988 വരെ ചീഫ് എഡിറ്ററായും 2001 മുതല്‍ 2004 വരെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. സംസ്‌കാരം ഇന്ന് രാത്രി എട്ടിന്. ഭാര്യ: രാധാമണി.എ. മക്കള്‍: ഡോ. സുപ്രിയ, സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ്.