ക്യാന്‍സറിനെ അതിജീവിച്ച് ‘ബാഗ് ഓഫ് ജോയ്’യുമായി വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക്…

ക്യാന്‍സറിനെ അതിജീവിച്ച് ‘ബാഗ് ഓഫ് ജോയ്’യുമായി വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക്…

കോഴിക്കോട്: ഹോപ്പിന്റെ സഹായത്തോടെ ക്യാന്‍സറിനെ അതിജീവിച്ച് തുടര്‍ പഠനത്തിന് തയാറായ കുട്ടികളും നാളെ സ്‌കൂളിലേക്ക്. വെള്ളിപ്പറമ്പ് ഹോപ്പ് ഹോമില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് ‘ബാഗ് ഓഫ് ജോയ്’ ജില്ലാകലക്ടര്‍ എ.ഗീത ഐ.എ.എസ് കുട്ടികള്‍ക്ക് കൈമാറി. ക്യാന്‍സറിനെ അതിജീവിച്ച കുട്ടികളുടേയും കുടുംബങ്ങളുടേയും സംഗമം ‘ടുഗെതര്‍ വിത്ത് ഹോപ്പ് 2023’ പരിപാടിയുടെ ഭാഗമായി നടന്നു. ചികിത്സയിലിരിക്കെ എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. രക്ഷിതാക്കള്‍ക്കുള്ള പേരന്റിങ് ക്ലാസിന് ലൈഫ് കോച്ച് ട്രൈനേഴ്‌സ് അജ്മല്‍ കാരക്കുന്ന്, അമീന്‍ കാരക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ ക്യാന്‍സറിനെ അതിജീവിച്ച കുട്ടികളുടെ കലാപരിപാടികളും നടന്നു. പരിപാടിയില്‍ ഹോപ്പ് ഡയരക്ടര്‍ റിയാസ് കില്‍ട്ടന്‍, ചെയര്‍മാന്‍ കെ.കെ ഹാരിസ്, ഡോ. യാമിനി കൃഷ്ണ, ഡോ.കേശവന്‍, ഡോ.ഷിന്റോ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *