അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആവശ്യമായ ചികിത്സ ഉറപ്പാക്കണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളുമായാണ് ഹര്‍ജി. തമിഴ്നാട് സര്‍ക്കാരിനെയും എതിര്‍ കക്ഷിയാക്കി ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചത്
അതേസമയം വനത്തിനുള്ളില്‍ തന്നെ അരിക്കൊമ്പന്‍ തുടരുന്നതിനാല്‍ തമിഴ്നാടിന്റെ ദൗത്യം വൈകുകയാണ്. ഷണ്‍മുഖ നദിക്കരയില്‍ പലഭാഗത്തായി ചുറ്റിക്കറങ്ങുകയാണ് കാട്ടാന. അരിക്കൊമ്പന്റെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടെന്നാണ് നിഗമനം. അവസാനം സിഗ്‌നല്‍ ലഭിക്കുമ്പോള്‍ മേഘമല ഭാഗത്താണ് ആനയുടെ സഞ്ചാരം.