ഒറ്റപ്പാലം :- ജനനയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ലോകമലയാളികളുടെ സംഗീത കൂട്ടായ്മയായ സ്വരരാഗം ഖത്തര്‍ 80-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഗായിക സുകുമാരി നരേന്ദ്ര മേനോനെ സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരന്‍ മാസ്റ്റര്‍ സംഗീത മുദ്രയുള്ള ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു. ഒറ്റപ്പാലം കൊട്ടാരം ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ജനനന്മ ട്രസ്റ്റ് ചെയര്‍മാന്‍ ജാഫര്‍ അദ്ധ്യക്ഷത വഹിച്ചു.
ജനനന്മയുടെ പുരസ്‌കാരം പാലക്കാട് കണ്‍വീനര്‍ ഗോപകുമാറും സംസ്‌കൃതിയുടെ അമൃതവര്‍ഷം 2023 ന്റെ ഭാഗമായി നക്ഷത്ര വൃക്ഷമായ 10 നെല്ലി തൈകള്‍ രാജേഷ് അടയ്ക്കാ പുത്തൂരും മുഖ്യതിഥി സി.എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി ചിത്രഷ് നായരും, പ്രഭാഷണ കര്‍മ്മം സ്വരാഗം കണ്‍വീനറും ഒറ്റപ്പാലം ഫിലിം അക്കാദമി ഡയക്ടറുമായ ആര്‍. മധുസൂദനനും നിര്‍വഹിച്ചു. കവി ടി.നരേന്ദ്രമേനോന്‍ ഉദ്ഘാടനം ചെയ്തു.
സ്വരരാഗം കൂട്ടായ്മ കഴിഞ്ഞ വര്‍ഷം നടത്തിയ സംഗീത മത്സര വിജയികളെ ജൂറി ചെയര്‍പെഴ്‌സണ്‍ സുകുമാരി നരേന്ദ്ര മേനോന്‍ പ്രഖ്യാപിച്ചു. മികച്ച ഗായകന്‍, തോമസ് ജോണ്‍ – ജോയ്, മികച്ച ഗായിക റീത്ത മോനാന്‍. പ്രണയദിന മത്സരം മികച്ച ഗായിക പി. റഷീന റഷീദ് , സ്‌പെഷല്‍ ജൂറി പുരസ്‌കാരം ഗായകരായ ഫിറോസ് ഖാന്‍ , പി. റഷീന റഷീദ്, ബിന്ദു സിത്താര. ഇവര്‍ക്കുള്ള പുരസ്‌കാര വിതരണങ്ങളും മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സ്‌നേഹോപഹാരങ്ങളും വിദ്യാധരന്‍ മാസ്റ്റര്‍, സുകുമാരി നരേന്ദ്ര മേനോന്‍, പി.ടി നരേന്ദ്ര മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
സംഗീത കൂട്ടായ്മയിലെ ചലച്ചിത്ര സംവിധായകരായ സുമേഷ് കണ്ണന്‍ സുരേഷ് , ഷമീര്‍ കെ, സംഗീത സംവിധായകന്‍ ജയേഷ് സ്റ്റീഫന്‍ എന്നിവരെയും സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ കണ്ണന്‍ പെരുമുടിയൂര്‍, പുന്നടിയില്‍ രവി കുമാര്‍, രവി വാഴയില്‍ ആശംസകള്‍ നേര്‍ന്നു. അഡ്മിന്മാരായ കവിയത്രിയും ഗാന രചയിതാവുമായ കെ.ജെ ജയലക്ഷ്മി സ്വാഗതവും, ടി.പി അര്‍ഷാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കൂട്ടായ്മയുടെ സംഗീത മേളയോടെ സ്വരരാഗം ഖത്തര്‍ സംഗീതോത്സവം സമാപിച്ചു.