കോഴിക്കോട്: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അന്യായമായ കട പരിശോധനക്കെതിരേ നാളെ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തുമെന്ന് ആള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിയമവിരുദ്ധമായ പരിശോധനകളാണ് സ്വര്‍ണാഭരണ ശാലകളില്‍ നടത്തുന്നത്. 1000 കോടി രൂപയുടെ നികുതി വെട്ടിപ്പുണ്ടെന്നുമാണ് ജി.എസ്.ടി വകുപ്പ് പറയുന്നത്. അത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാകണം. റെയ്ഡിന്റെ പേരില്‍ തികഞ്ഞ മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്നവര്‍ കുറ്റപ്പെടുത്തി. ധനകാര്യ മന്ത്രിയെ നേരില്‍ കണ്ട് വിഷയമവതരിപ്പിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് അര്‍ജുന്‍ ഗെയ്ക്‌വാദ്, സംസ്ഥാന സെക്രട്ടറിമാരായ അരുണ്‍ രാംദാസ് നായിക്, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.