സിയെസ്‌കൊ പ്രവാസി വിംഗ് ബിസിനസ് വര്‍ക്ക്‌ഷോപ്പ് നടത്തി

സിയെസ്‌കൊ പ്രവാസി വിംഗ് ബിസിനസ് വര്‍ക്ക്‌ഷോപ്പ് നടത്തി

കോഴിക്കോട്: സിയെസ്‌കൊ പ്രവാസി വിംഗിന്റെ നേതൃത്വത്തില്‍ സംരംഭകത്വ ശില്‍പശാല കുറ്റിച്ചിറ സിയെസ്‌കൊ ഹാളില്‍വച്ച് നടന്നു. സിയസ്‌കൊ പ്രസിഡന്റ് എന്‍ജി. പി.മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കെ.റസ്സല്‍ അലി (സി.ഇ.ഒ, കെയ്‌സ്‌ട്രെന്‍ ഇന്നൊവേറ്റീവ് സൊലൂഷന്‍) ക്ലാസിന് നേതൃത്വം നല്‍കി. സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട പുതിയ ബിസിനസ് സാധ്യതകള്‍, പദ്ധതി എങ്ങനെ തുടങ്ങി വിജയിപ്പിക്കാം എന്നതിനെപ്പറ്റിയും റസ്സല്‍ അലി വിശദീകരിച്ചു. കൂടാതെ സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി. പ്രവാസി വിംഗ് ചെയര്‍മാന്‍ പി.വി അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. സിയസ്‌കൊ ജനറല്‍ സെക്രട്ടറി എസ്. സര്‍ഷാദ് അലി, സിയസ്‌കൊ ഇന്റലക്ഷ്യല്‍ ആന്റ് പ്രവാസി വിംഗ് ചെയര്‍മാന്‍ ബി.വി മുഹമ്മദ് അശ്‌റഫ്, പ്രവാസി വിംഗ് കണ്‍വീനര്‍ പി.വി യൂനുസ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *