വൈദുതി സര്‍ചാര്‍ജ്ജ് മാസം തോറും പിരിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി

വൈദുതി സര്‍ചാര്‍ജ്ജ് മാസം തോറും പിരിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി

തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ സര്‍ച്ചാര്‍ജ് മാസം തോറും പിരിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. വൈദ്യുതി വാങ്ങുന്നതില്‍ വന്ന അധിക ബാധ്യത നികത്താനാണ് സര്‍ച്ചാര്‍ജ് മാസം തോറും പിരിക്കാന്‍ അനുമതി നല്‍കിയത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലില്‍ ഓരോ മാസത്തെയും സര്‍ച്ചാര്‍ജും ഇനി മുതല്‍ ഉപഭോക്താവ് നല്‍കേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സര്‍ച്ചാര്‍ജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം.

വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സര്‍ചാര്‍ജായി നിലവില്‍ കെ.എസ്.ഇ.ബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെ വരെ നാലുമാസം യൂണിറ്റിന് 9 പൈസ നിരക്കിലാണ് പിരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 6.6 ശതമാനം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇനി മുതല്‍ യൂണിറ്റിന് 10 പൈസ നിരക്കില്‍ വീണ്ടും സര്‍ച്ചാര്‍ജ് പിരിക്കാന്‍ പിരിക്കാന്‍ തീരുമാനിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *