‘ലീലാ വിമലേശന്‍ സപ്തതി ആഘോഷം’ ജൂണ്‍ നാലിന്

‘ലീലാ വിമലേശന്‍ സപ്തതി ആഘോഷം’ ജൂണ്‍ നാലിന്

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ അംഗവും വനിതാ സംഘം യൂണിയന്‍ സെക്രട്ടറിയുമായ ലീലാ വിമലേശന്റെ സപ്തതി ആഘോഷം ജൂണ്‍ നാലിന് രാവിലെ 10 മണിക്ക് ഗുരുവരാശ്രമത്തില്‍ വച്ച് നടക്കും. ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും ശ്രീമദ് സ്വാമി പ്രേമാനന്ദ നിര്‍വഹിക്കും. യോഗം ഡയരക്ടര്‍ ബാബു പൂതമ്പാറ മുഖ്യപ്രഭാഷണം നടത്തും. യൂണിയന്‍ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിക്കും. യൂണിയന്‍-ശാഖാ-പോഷകസംഘടനാ ഭാരവാഹികള്‍ ഹാരാര്‍പ്പണം നടത്തും. കെ.ബിനുകുമാര്‍ (യോഗം ഡയരക്ടര്‍), അഡ്വ.എം രാജന്‍ (യൂണിയന്‍ കൗണ്‍സിലര്‍ ), ഷിബിക.എം (വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ്), കെ.വി ശോഭ (വനിതാ സംഘം മുന്‍ യൂണിയന്‍ പ്രസിഡന്റ്), ഉഷാവിവേക് (ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍) എന്നിവര്‍ ആശംസകള്‍ നേരും. സുധീഷ് കേശവപുരി സ്വാഗതവും രാജീവ് കുഴിപ്പള്ളി (യൂണിയന്‍ വൈസ് പ്രസിഡന്റ് ) നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *