യു.എ.ഇ വിസിറ്റ് വിസ: ഇനിമുതല്‍ അധിക ദിവസങ്ങളില്ല

യു.എ.ഇ വിസിറ്റ് വിസ: ഇനിമുതല്‍ അധിക ദിവസങ്ങളില്ല

അബുദാബി: യു.എ.ഇ വിസിറ്റ് വിസകളോടൊപ്പം ലഭിച്ചിരുന്ന 10 ദിവസത്തെ അധിക (ഗ്രേസ് പീരീഡ്) ദിനങ്ങള്‍ ഒഴിവാക്കി. അബുദാബി – ഷാര്‍ജ വിസകള്‍ നേരത്തെ തന്നെ ഇത് ഒഴിവാക്കിയിരുന്നുവെങ്കിലും ദുബായ് വിസയ്ക്ക് ദുബായ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുമ്പോള്‍ 10 അധിക ദിവസങ്ങള്‍ ലഭിച്ചിരുന്നു. മെയ് 15 മുതല്‍ ദുബായ് വിസകള്‍ക്കും ഒഴിവാക്കിയതായാണ് പുതിയ അറിയിപ്പ് വന്നത്. ഇക്കാര്യം അറിയാതെ യാത്ര ചെയ്ത പലരും എയര്‍പോര്‍ട്ടില്‍ പിഴ നല്‍കിയാണ് യാത്ര ചെയ്തത്. കൂടാതെ വിസിറ്റ് വിസ കാലാവധി കഴിയുന്നതിന് മുമ്പായി പെട്ടെന്ന് പുതുക്കുകയോ യു.എ.ഇയില്‍ നിന്ന് എക്‌സിറ്റ് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം ട്രാവല്‍ ഏജന്‍സികള്‍ക്ക് അബ്‌സ്‌കോണ്ട് ചെയ്യേണ്ടി വരുന്നുണ്ട്. 3000-4000 ദിര്‍ഹം വരെ പിഴയും യു.എ.ഇ ബാനും ലഭിക്കാന്‍ വരെ സാധ്യതയുണ്ട്.യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *