മൂലമറ്റത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങി മരിച്ചു

മൂലമറ്റത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങി മരിച്ചു

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നുമണിയോടു കൂടിയാണ് പുഴയില്‍ അപകടമുണ്ടായത്. പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. പെട്ടെന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും രക്ഷിക്കാനായില്ല. കരച്ചില്‍കേട്ട് സമീപത്തുനിന്നെത്തിയ ആളുകളാണ് പുഴയില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രണ്ടുപേരുടേയും മൃതദേഹം കരക്കെത്തിച്ചത്. നിലവില്‍ മൃതദേഹങ്ങള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം, മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതാണ് പുഴയില്‍ പെട്ടെന്ന് വെള്ളം കൂടാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *