മുഖ്യമന്ത്രിയുടെ യു എസ്, ക്യൂബ സന്ദര്‍ശനം; യാത്രകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ യു എസ്, ക്യൂബ സന്ദര്‍ശനം; യാത്രകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യു എസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. അടുത്ത മാസം 8 മുതല്‍ 18 വരെയാണ് യാത്ര. യു.എസ് യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ക്യൂബയിലേക്കും പോവുക. യുഎസില്‍ ലോക കേരള സഭ മേഖല സമ്മേളനവും, ലോക ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ചയും നടത്തും. നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചതോടെ യു.എ.ഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചിരുന്നു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം വിലക്കിയത്.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയിരുന്നു. മന്ത്രി പി.എ മുഹമ്മദ് റിയാസിനും മീറ്റില്‍ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യു.എ.ഇ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *