മാഹി പോലിസില്‍ കൂട്ട സ്ഥലമാറ്റം

മാഹി പോലിസില്‍ കൂട്ട സ്ഥലമാറ്റം

മാഹി: മാഹി പോലിസില്‍ കൂട്ട സ്ഥലം മാറ്റം. ലോക്കല്‍ പോലിസില്‍ ജോലി ചെയ്തിരുന്ന വനിത എസ്.ഐ ഉള്‍പ്പെടെ എട്ട് പേരെയാണ് പുതുച്ചേരിയിലെ ആംഡ് പോലിസ് ക്യാംപിലേക്ക് അടിയന്തര പ്രാധാന്യത്തോടെ സ്ഥലമാറ്റം ചെയ്തത്.
വനിതാ എസ്.ഐ റീന മേരി ഡേവിഡ്, എ.എസ്.ഐമാരായ എം. സരോഷ്, എന്‍.സതീശന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ടി.കെ വിജോയ് കുമാര്‍, സുനില്‍ പ്രശാന്ത്, ശാന്തി ഷിനോജ്, കോണ്‍സ്റ്റബിള്‍മാരായ വി.നീഷിത്ത്, വിജയകുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
അടുത്തിടെ എസ്.ഐ റീന മേരി ഡേവിഡിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം മദ്യഷാപ്പുടമയുടെ കാറില്‍ പോലിസ് സ്റ്റിക്കറൊട്ടിച്ച് വയനാട് ബത്തേരിയില്‍ ഒരു ലോഡ്ജിലെത്തി, പോലിസിന് നാണക്കേടുണ്ടാക്കിയ സംഭവങ്ങളുണ്ടാക്കിയിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് സംബന്ധിച്ച് തൊട്ടുപിറകെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. പുതുച്ചേരി ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്.പി സുബ്ബം ഘോഷാണ് ഉത്തരവിട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *