മഞ്ജു സിസ്റ്റര്‍ക്ക് സ്‌നേഹവീട്; സുമനസ്സുകള്‍ കൈകോര്‍ക്കുന്നു

മഞ്ജു സിസ്റ്റര്‍ക്ക് സ്‌നേഹവീട്; സുമനസ്സുകള്‍ കൈകോര്‍ക്കുന്നു

ബേപ്പൂര്‍: ബേപ്പൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിലെ മഞ്ജു സിസ്റ്റര്‍ക്കൊരു വീട് നിര്‍മിക്കാന്‍ നാട്ടുകാര്‍ ഒന്നിക്കുന്നു. നിരവധി വര്‍ഷങ്ങളായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി സേവനമുനഷ്ഠിക്കുന്ന മഞ്ജു സിസ്റ്റര്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരിയാണ്. രോഗികളോട് അവര്‍ കാണിക്കുന്ന അര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥതയും മാതൃകാപരമാണ്‌. കിടപ്പ് രോഗികള്‍ക്ക് മഞ്ജു സിസ്റ്ററുടെ സാമിപ്യം ഏറെ പ്രിയപ്പെട്ടതാണ്. സിസ്റ്റര്‍ അവരെ ചേര്‍ത്തുപ്പിടിച്ച കൊണ്ടാണ് മുന്നോട്ടുപോകുന്നത്. സമൂഹത്തിന് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന മഞ്ജു സിസ്റ്ററുടെ ജീവിതാവസ്ഥ വളരെ പരിതാപകരമാണ്. സ്വന്തമായി വീടോ സ്ഥലമോയില്ല. അവര്‍ പരിചരിക്കുന്ന ഒരു രോഗിയുടെ വീടിന്റെ മുകളില്‍ താല്‍ക്കാലിക സൗകര്യത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മഞ്ജു സിസ്റ്ററുടെ സേവനം മനസ്സിലാക്കിയവര്‍ ഒത്തുചേരുകയും അവര്‍ക്കൊരു വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. അതിന് വേണ്ടി മഞ്ജു സിസ്റ്റര്‍ ഭവന നിര്‍മാണ കമ്മിറ്റി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് (Reg.No.KKD/CA/203/2023). ഭവന നിര്‍മാണ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുമനസുകളുടെ സഹായം പ്രതീക്ഷിക്കുന്നതായി ചെയര്‍മാന്‍ സതീഷ്‌കുമാര്‍.എന്‍, കണ്‍വീനര്‍ പേരോത്ത് പ്രകാശന്‍ എന്നിവര്‍ പറഞ്ഞു. സംഭാവന അയക്കേണ്ട അക്കൗണ്ട് നമ്പര്‍: മഞ്ജു സിസ്റ്റര്‍ ഭവന നിര്‍മാണ കമ്മിറ്റി ബാങ്ക് ഓഫ് ഇന്ത്യ, A.c no: 852110110010934, IFSC Code: BKID0008521. ഫോണ്‍: 9847352557

Share

Leave a Reply

Your email address will not be published. Required fields are marked *