ഗുരുവായൂര്‍: ഭിന്നശേഷിക്കാര്‍ക്ക് മംഗല്യമൊരുക്കി കരുണ ഫൗണ്ടേഷന്‍. 12 പേരാണ് വിവാഹിതരായത്. ആഭരണങ്ങളും പുതുവസ്ത്രങ്ങളുമണിഞ്ഞ് വധൂവരന്‍മാരെ നാഗസ്വരത്തിന്റെ അകമ്പടിയോടെ കതിര്‍മണ്ഡപത്തിലേക്ക് ആനയിച്ചു. കരുണ മുന്‍കാലങ്ങളില്‍ മംഗല്യമൊരുക്കിയവരും അവരുടെ കുട്ടികളുമടക്കം ആതിഥേയരായി ആയിരത്തോളം പേര്‍ പങ്കെടുത്തു. വധൂവരന്‍മാര്‍ക്ക് വിവാഹ വസ്ത്രം, സ്വര്‍ണം ഉള്‍പ്പെടെ നല്‍കിയതും കരുണയാണ്. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ കാര്‍മികനായി. കരുണ ചെയര്‍മാന്‍ കെ.ബി സുരേഷ്, സെക്രട്ടറി സതീശ് വാരിയര്‍, കോ-ഓര്‍ഡിനേറ്റര്‍ ഫാരിദ ഹംസ, പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുള്‍ ഖാദര്‍, ദേവസ്വം ചെയര്‍മാന്‍ വി.കെ വിജയന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, പ്രതിപക്ഷ നേതാവ് കെ.പി ഉദയന്‍, ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, സിനിമ സംവിധായകന്‍ അമ്പിളി വിനോദ് ഗുരുവായൂര്‍, നടന്‍ ശിവജി ഗുരുവായൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം എന്നിവര്‍ സംബന്ധിച്ചു.