നോളജ് സിറ്റിയില്‍ മഴക്കാല പൂര്‍വ ശുചീകരണം സംഘടിപ്പിച്ചു

നോളജ് സിറ്റിയില്‍ മഴക്കാല പൂര്‍വ ശുചീകരണം സംഘടിപ്പിച്ചു

നോളജ് സിറ്റി: മഴക്കാലമെത്തുന്നതിന്റെ മുമ്പ് ആരോഗ്യ പൂര്‍ണ പരിസരം സംരക്ഷിക്കാനായി മര്‍കസ് നോളജ് സിറ്റിയില്‍ ശുചീകരണം നടത്തി. പ്ലാസ്റ്റിക് മുക്ത ക്ലീന്‍ സിറ്റിയായ നോളജ് സിറ്റിയിലെ വിവിധ ഡിപാര്‍ട്ട്മെന്റുകളിലെ തൊഴിലാളികള്‍ ചേര്‍ന്നാണ് സിറ്റിയിലെ പ്രധാന ഇടങ്ങള്‍ ശുചീകരിച്ചത്. ജൈവ- അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചാണ് സംസ്‌കരിക്കുന്നത്. ശുചീകരണ തൊഴിലാളികള്‍ നിത്യേനെ നടത്തുന്ന ശുചീകരണത്തിന് പുറമെയാണ് പ്രത്യേക ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായ അഡ്വ. ശംവീല്‍ നൂറാനി, ഡോ. നിസാം, പി യു ഉമ്മര്‍ ഹാജി നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *