കുവൈറ്റ് സിറ്റി: കേരളത്തില്‍ നിന്നും കുവൈറ്റില്‍ വസിക്കുന്ന റോമന്‍ ലാറ്റിന്‍ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമന്‍ ലാറ്റിന്‍ കാത്തലിക് കുവൈറ്റ് (കെ.ആര്‍.എല്‍.സി.കെ)വാര്‍ഷിക യോഗവും പുതിയ വര്‍ഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. നോര്‍ത്തേണ്‍ അറബിയയുടെ ബിഷപ്പ് ആല്‍ഡോ ബെറാര്‍ഡി (ഒ.എസ്.എസ്.ടി)യുടെ അനുഗ്രഹ ആശംസകളോട് ചേര്‍ന്ന യോഗത്തില്‍ കൂട്ടായ്മയുടെ ആത്മീയ പിതാക്കന്മാരായ ഫാദര്‍ പോള്‍ വലിയവീട്ടില്‍ (ഒ.എഫ്.എം), ഫാദര്‍ ജോസഫ് (ഒ.എഫ്.എം) എന്നിവര്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍, കുവൈറ്റിലെ വിവിധ യൂണിറ്റുകളില്‍ നിന്നും (സിറ്റി, അബ്ബാസിയ, സാല്‍മിയ, അഹ്‌മദി) നിന്നുള്ള ഭാരവാഹികള്‍ ചേര്‍ന്ന്, ബൈജു ഡിക്രൂസ് (പ്രസിഡന്റ്), ജെറിബോയ് ആംബ്രോസ് (വൈസ് പ്രസിഡന്റ്) ജോസഫ് ക്രിസ്റ്റന്‍ (സെക്രട്ടറി) ജോസഫ് കാക്കത്തറ (ട്രഷറര്‍), ഹെലന്‍ ജെഫ്റി (വനിതാ കണ്‍വീനര്‍ ) ഉള്‍പ്പെട്ട എട്ടംഗ സമിതിയെ തിരഞ്ഞെടുക്കുകയുണ്ടായി. മുന്‍ ഭരണ നിര്‍വഹണ സമിതിക്കും യോഗം നന്ദി അറിയിക്കുകയും ചെയ്തു. തനതായ ആരാധന പാരമ്പര്യവും വിശ്വാസ ജീവിതവും പുതുതലമുറക്ക് പകര്‍ന്നു നല്‍കുകയും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന സാമൂഹ്യ ബോധ്യമുള്ള സമൂഹത്തെ രൂപെടുത്തുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.