മാഹി: പ്രശസ്തമായ അഴിയൂര്‍ കളരിപ്പറമ്പത്ത് കുടുംബസംഗമം നടത്തി. കലാരംഗത്തെ മികവിനുള്ള സംസ്ഥാനതല അവാര്‍ഡായ കലൈമാമണി പുരസ്‌കാരം ലഭിച്ച, ആര്‍ട്ടിസ്റ്റ് പ്രേമനെ മുതിര്‍ന്ന കുടുംബാംഗമായ ജാനു ആദരിച്ചു. മികച്ച കര്‍ഷകയ്ക്കുള്ള ബഹുമതി നേടിയ രാധയെയും ആദരിച്ചു. മണ്മറഞ്ഞുപോയ, മാഹിയിലെ പ്രമുഖ ഫോട്ടോഗ്രാഫറായിരുന്ന രാജന്‍ ഭാസ്, ചിത്രകാരനായിരുന്ന പവിത്രന്‍ എന്നിവരെ ചടങ്ങില്‍ അനുസ്മരിച്ചു. അഴിയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ഫിറോസ് കാളാണ്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ബിന്ദു സംസാരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.