മുക്കം : മുക്കം മണാശ്ശേരിയില്‍ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനില്‍കുമാറിന്റെ മകന് കാശിനാഥന് ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥന് വൈകിട്ട് ആയിട്ടും വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും സമീപ പ്രദേശങ്ങളിലെല്ലാം വ്യാപകമായി നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ നിലയില്‍ കാശിനാഥനെ കണ്ടെത്തിയത്.
ഒന്‍പതുമണിയോടെയാണ് വീടിന് തൊട്ടടുത്ത് പണി പുരോഗമിക്കുന്ന കെട്ടിടത്തിലെ വെള്ളക്കെട്ടില്‍ വീണു കിടക്കുന്നതായി കണ്ടെത്തിയത്.ഇതിന് സമീപത്ത് കുട്ടിയുടെ ചെരിപ്പ് കണ്ടതിനെത്തു ടര്‍ന്നുള്ള തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ മണാശ്ശേരി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.