കോഴിക്കോട്: മലബാറിലെ ഉപരിപഠന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നാളെ (ബുധന്‍) നൈറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് ഏഴ് മണിക്ക് അരയിടത്ത്പാലത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച് ബീച്ചില്‍ സമാപിക്കും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയിട്ടും ഉപരിപഠന സാധ്യതയില്ലാതെ മലബാറിലെ വിദ്യാര്‍ഥികള്‍ പ്രതിസന്ധി നേരിടുകയാണ്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍, ജന.സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, ജില്ലാകമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, ജന.സെക്രട്ടറി അലി അക്ബര്‍ മുക്കം എന്നിവര്‍ സംബന്ധിച്ചു.