അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഫ്ളോറിഡയിലെ ബോഡ്വാക്ക് ബീച്ചിലായിരുന്നു സംഭവം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വെടിവയ്പ്പില്‍ കലാശിച്ചത് എന്നാണ് വിവരം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ആളപായമില്ല. അതേസമയം ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.

ബീച്ചിലെത്തിയ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നതും, ഇതേ തുടര്‍ന്ന് പരസ്പരം വെടിയുതിര്‍ക്കുന്നതായും വീഡിയോയില്‍ കാണാം. വെടിവയ്പ്പ് ആരംഭിച്ചതോടെ ബീച്ചിലുള്ളവര്‍ ചിതറിയോടി. ബീച്ചിലെത്തിയ പോലിസ് പിടികൂടിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും അമേരിക്കയില്‍ വെടിവെപ്പ് ഉണ്ടായിരുന്നു. ഇതില്‍ മലയാളി യുവാവിന് ജീവന്‍ നഷ്ടമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *