അഞ്ചാം ഐ.പി.എല്‍ കിരീടം ചൂടി ചെന്നൈ സൂപ്പര്‍ കിംഗ്സ്

അഞ്ചാം ഐ.പി.എല്‍ കിരീടം ചൂടി ചെന്നൈ സൂപ്പര്‍ കിംഗ്സ്

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍കിംഗ്സിന് കിരീട നേട്ടം. മഴ കാരണം 15 ഓവറില്‍ 171 റണ്‍സാക്കി ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചിരുന്നു. ഇത് അവസാന പന്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ് മറികടന്നു. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ അഞ്ചാമത്തെ ഐ.പി.എല്‍ കിരീടമാണിത്.

ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 215 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗിനിറങ്ങിയതിന് പിന്നാലെ മഴ പെയ്യുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് എടുത്തു.

അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശന്റേയും (96) വൃദ്ധിമാന്‍ സാഹയുടേയും (54) മികവിലാണ് ഗുജറാത്ത് ടൈറ്റന്‍സ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശുഭ്മാന്‍ ഗില്‍ (39), ഹര്‍ദിക് പാണ്ഡ്യ (21) എന്നിവരും തിളങ്ങി. ഒന്നാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍- വൃദ്ധിമാന്‍ സാഹ സഖ്യം 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

20 പന്തില്‍ 39 റണ്‍സെടുത്ത ഗില്ലിനെ ജഡേജയുടെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. സായ് സുദര്‍ശന്‍-വൃദ്ധിമാന്‍ സാഹ സഖ്യം രണ്ടാം വിക്കറ്റില്‍ 64 റണ്‍സാണ് ഗുജറാത്ത് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 54 റണ്‍സെടുത്ത സാഹ ദീപക് ചഹാറിന്റെ പന്തില്‍ ധോണി പിടിച്ചാണ് പുറത്തായത്.

തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടത്തിനാണ് ഗുജറത്ത് ടൈറ്റന്‍സ് ഇറങ്ങിയത്. കഴിഞ്ഞ സീസണില്‍ പുതുതായി വന്ന ടീമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ സീസണില്‍ തന്നെ കിരീടം നേടി ഗുജറാത്ത് ടൈറ്റന്‍സ് വരവ് അറിയിച്ചു. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്റെ നട്ടെല്ല് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആണ്.

ബൗളിംഗില്‍ മുഹമ്മദ് ഷമിയും റാഷിദ് ഖാനുമാണ് വജ്രായുധങ്ങള്‍. മറുവശത്ത് മഹേന്ദ്ര സിംഗ് ധോണി കുശാഗ്ര ബുദ്ധിക്കാരന്റെ തന്ത്രങ്ങളിലാണ് ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ പ്രതീക്ഷ അത്രയും. മൈതാനത്തിലിരിക്കെ ക്രിക്കറ്റിനെ ധോണിയോളം മനസിലാക്കിയവര്‍ ചുരുക്കമാണ്. കളി ഏത് വശത്തേക്കും എപ്പോഴും തിരിക്കാന്‍ സാധിക്കുന്ന തീരുമാനങ്ങളെടുക്കുന്ന ക്യാപ്റ്റനാണ് ആരാധകരുടെ തല.

 

Share

Leave a Reply

Your email address will not be published. Required fields are marked *