കോഴിക്കോട്: ഇസ്‌ലാമിക കര്‍മ്മാനുഷ്ഠാനങ്ങളിലെ സുപ്രധാന അനുഷ്ഠാനമായ ഹജ്ജ് നിര്‍വഹണത്തിനായി തയ്യാറെടുക്കുന്നവര്‍ ഹജ്ജിന്റെ പ്രവാചക മാതൃക പഠന വിധേയമാക്കി യാത്രക്ക് ഒരുങ്ങണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച ഹജ്ജ് ക്യാംപ് ആഹ്വാനം ചെയ്തു. ഹജ്ജ് എന്നത് കേവലം യാത്രയോ, ചരിത്ര പഠനയാത്രയോ അല്ലെന്നും പവിത്രമായ കര്‍മ്മവും, ത്യാഗപൂര്‍ണമായ യാത്രയുമാണെന്നത് ഓരോ ഹാജിമാരും ഉള്‍ക്കൊള്ളണം. ഹജ്ജ് യാത്ര ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള തിരിച്ചറിവ് പകര്‍ന്ന് നല്‍കുന്ന വലിയ പ്രതിഫലം ലഭിക്കുന്ന കര്‍മമാണെന്നും ഹജ്ജ് ക്യാംപ് ഓര്‍മ്മപ്പെടുത്തി. പ്രമുഖ ഇസ്ലാഹീ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതവുമായ മൗലവി കുഞ്ഞി മുഹമ്മദ് പറപ്പൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സ്വദിക്ക് മദീനി, നാസിര്‍ ബാലുശ്ശേരി, ബി.വി മുഹമ്മദ് അഷ്റഫ്, വി.ടി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.