ആലപ്പുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ മാന്യമായ ശമ്പളം നല്‍കുമ്പോള്‍ പിന്നെന്തിനാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിക്കുന്നതെന്ന് ചേര്‍ത്തലയില്‍ താലൂക്ക് തല അദാലത്തില്‍ പങ്കെടുക്കവേ മന്ത്രി ചോദിച്ചു. കൈക്കൂലി വാങ്ങുന്നവരുടെ തലമുറകള്‍ പോലും ഗതിപിടിക്കാതെ പോകും. അധ്വാനിച്ചുണ്ടാക്കുന്ന പണമേ ഉപകരിക്കൂ, കൈക്കൂലി വാങ്ങുന്ന പണം കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. മടിയില്‍ കനമില്ലാത്തവന് ഒരു വിജിലന്‍സിനേയും പേടിക്കേണ്ടാ. നേരത്തെ കൈക്കൂലി വാങ്ങിയവര്‍ ഇതുകേട്ട് തിരികെ നല്‍കേണ്ട. അതിന് പരിഹാരമായി കൂടുതല്‍ അധ്വാനിച്ച് മറ്റുള്ളവര്‍ക്ക് സേവനം ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് വില്ലേജ് അസിസ്റ്റന്റായിരുന്ന സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്നും ഒരു കോടിരൂപയോളം കൈക്കൂലിപ്പണമായി പിടിച്ചെടുത്ത കാര്യത്തെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു.