കര്‍ണാടക: മൈസുരുവില്‍ ബസും കാറും കൂട്ടിയിടിച്ച് 10 മരണം. കൊല്ലഗല്‍ – ടി നരസിപുര മെയിന്‍ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ടൊയോട്ട എസ്.യു.വി കാറും കൂട്ടിയിടിക്കുകയായിരുന്നു. എസ്.യു.വി കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളിലെ 13 പേരില്‍ 10 പേരും മരണപ്പെട്ടു. മൂന്ന് പേര്‍ ആശുപത്രിയിലാണ്. ചാമുണ്ഡി ഹില്‍സില്‍ പോയി തിരികെ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ നാല് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കുട്ടികളില്‍ ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമുണ്ട്. ബെല്ലാരി സംഗനക്കല്‍ സ്വദേശികളാണ് മരിച്ചത്.