മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: തേര്‍വീട് റെസിഡന്‍സ് അസോസിയേഷനും വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോടും സംയുക്തമായി ശ്രീനാരായണ എജ്യുക്കേഷന്‍ സൊസൈറ്റി ഹാളില്‍ വച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. എം.വി.ആര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയരക്ടര്‍ ഡോ.നാരായണന്‍ കുട്ടിവാര്യര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം.സി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.റംലത്ത്, രമേഷ് (ലേക്‌ഷോര്‍) എന്നിവര്‍ സംസാരിച്ചു. ഡോ.ഇയ്യാദ് മുഹമ്മദ്.പി, ഡോ.സി.എ അബ്ദുള്‍ കരീം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് ഫൈബ്രോ സ്‌കാന്‍ ഫാറ്റിലിവര്‍, എല്ലുകളുടെ തേയ്മാനം അറിയുന്നതിനുള്ള പരിശോധന (ബി.എം.ഡി), ഞരമ്പുകളുടെ പരിശോധന സ്‌പൈറോമെട്രി, ശ്വാസകോശ പരിശോധന, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, തൈറോയ്ഡ് എന്നിവക്കുള്ള പരിശോധനകള്‍ നടത്തി. മോന്‍സന്‍ മാത്യു സ്വാഗതവും വൃന്ദമുരളി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *