മാഹി: പുതുച്ചേരി സര്‍ക്കാരിന്റെ കലൈമാമണി സാഹിത്യ പുരസ്‌ക്കാരം നേടിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷുവിന് ചാലക്കര റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ആദരവ് നല്‍കി.
ചാലക്കര ശ്രീ നാരായണ മഠത്തില്‍ നടന്ന ആദര ചടങ്ങില്‍ ദേശത്തെ പൗര പ്രമുഖരായ വി.ശ്രീധരന്‍ മാസ്റ്റര്‍, ടി.എ. ഭാസ്‌ക്കരന്‍ , കീഴന്തൂര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. അനുപമ സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്യാം സുന്ദര്‍ മാസ്റ്റര്‍, രാജീവന്‍ മധുരം, പ്രശാന്ത് മാസ്റ്റര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ടി.വി. രജില (പ്രസിഡണ്ട് ) ടി.പി.സുധീഷ് (സെക്രട്ടറി) സഹദേവന്‍ അച്ചമ്പത്ത് (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.