പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന ദുരനുഭവം കൂടി. ചെറുപ്പുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ മധ്യവയസ്‌കന്‍ യുവതിക്കു നേരെ നന്ഗനതാ പ്രദര്‍ശനം നടത്തി. ഇതിന്റെ വീഡിയോ യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബസില്‍ താന്‍ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂര്‍ ഡിവൈ.എസ്.പി പ്രേമചന്ദ്രന്‍ വ്യക്തമാക്കി. നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതിയില്‍ നിന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തേടുമെന്നും പോലിസ് പറഞ്ഞു. ഇന്നലെ വൈകീട്ട് തളിപ്പറമ്പ്-ചെറുപുഴ ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്. യുവതി ഇരുന്ന സീറ്റിന്റെ എതിര്‍ഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കന്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും യുവതിയെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്യുകയുമായിരുന്നു. മറ്റ് ആളുകള്‍ ബസിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഇയള്‍ ഇറങ്ങിപ്പോവുകയായിരുന്നു.