കോഴിക്കോട്: സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരേ 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ഘട്ടങ്ങളിലും പ്രതിപക്ഷ ഐക്യമുന്നണിക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നും ദേശീയ-സംസ്ഥാന തലങ്ങളില്‍ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി മാതൃകയില്‍ രാഷ്ട്രീയ ശക്തി രൂപീകരിക്കണമെന്നും രാഷ്ട്രിയ ജനതാദള്‍ (ആര്‍.ജെ.ഡി) സംസ്ഥാന നേതൃയോഗം ആഹ്വാനം ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രഹസനമായെന്നും രാഷ്ട്രപതിയെ ഒഴിവാക്കിക്കൊണ്ട് ഏകാധിപതിയെ പോലെ പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിലൂടെ സംഘ്പരിവാറിന്റെ ഭാവി ഇന്ത്യന്‍ സങ്കല്‍പമാണ് പുറത്തുവരുന്നതെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണ്‍ ജോണ്‍ അധ്യക്ഷതവഹിച്ചു. രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ , സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍, പോഷകസംഘടന സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കെ.ടി ജോസഫ്, മനു വാസുദേവ് , ഫിറോസ് ഖാന്‍, സുഗതന്‍ മാല്യങ്കര, ബിനു പഴയചിറ, അനില്‍ മേടയില്‍ , ബാബു , ബിറ്റാജ് ജോസഫ് ,യൂസഫ് അലി മടവൂര്‍, ലൈല റഷീദ്, വിഷ്ണു മോഹന്‍ , ടോമി ജോസഫ്, സി.എന്‍ കുഞ്ഞുമുഹമ്മദ്, മനോളി ഹനീഫ ഹാജി എന്നിവര്‍ സംസാരിച്ചു.