നാദാപുരത്ത് പഞ്ചായത്ത് ഓഫിസ് ശുചീകരിച്ചു

നാദാപുരത്ത് പഞ്ചായത്ത് ഓഫിസ് ശുചീകരിച്ചു

നാദാപുരം: സമ്പൂര്‍ണ ശുചിത്വമുള്ള പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നാദാപുരത്ത് പഞ്ചായത്ത് ഓഫീസും പരിസരവും ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ ഓഫിസ് ജീവനക്കാരും ചേര്‍ന്ന് ശുചീകരിച്ചു. ആവശ്യമില്ലാത്ത അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മസേനക്ക് കൈമാറി. പഞ്ചായത്ത് കോമ്പൗണ്ടിലുള്ള മുഴുവന്‍ പഴയ വസ്തുക്കളും നീക്കം ചെയ്തു. ശുചീകരണ പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ , ജൂനിയര്‍ സൂപ്രണ്ട് ബിന്ദു ജോസഫ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു , കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ ,സാക്ഷരത പ്രേരക് ഇ.പ്രവീണ്‍കുമാര്‍ , കുടുംബശ്രീ അക്കൗണ്ടന്റ് കെ.സിനിഷ എന്നിവര്‍ ശുചികരണ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *