ദില്ലിയില്‍ 16 കാരിയെ 20കാരനായ സുഹൃത്ത് ക്രൂരമായി കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

ദില്ലിയില്‍ 16 കാരിയെ 20കാരനായ സുഹൃത്ത് ക്രൂരമായി കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

ദില്ലി: ദില്ലിയില്‍ പതിനാറ്കാരിയെ സുഹൃത്ത് ക്രൂരമായി കുത്തിക്കൊന്നു. പെണ്‍കുട്ടിയെ സുഹൃത്തായ യുവാവാണ് കുത്തിക്കൊലപ്പെടുത്തിയത്. 20കാരനായ സാഹില്‍ ആണ് ക്രൂരകൃത്യത്തിന് പിന്നില്‍. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കാമുകനാണ് സാഹില്‍ എന്ന് ദില്ലി പോലീസ് പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. രാത്രി വഴിയില്‍ വെച്ച് ആള്‍ക്കാര്‍ നോക്കിനില്‍ക്കെയാണ് സാഹില്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിയത്. സാഹില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി. നിലത്ത് വീണ പെണ്‍കുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല. കുത്തേറ്റ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഈ ഘട്ടത്തിലും ആരും പ്രതിയെ തടഞ്ഞില്ല.

കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് 50 തവണ കുത്തേറ്റിട്ടുണ്ടെന്ന് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കല്ലുകൊണ്ട് പലതവണ തലക്കടിച്ചുവെന്നും ദില്ലി വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും സ്വാതി മലിവാള്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ അടിയന്തിരമായി ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *