ചെങ്കോല്‍ വിവാദത്തില്‍ ബി.ജെ.പി അനുകൂലമായ വിധത്തില്‍ ട്വീറ്റ് ചെയ്ത ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പ്. തരൂരിനെതിരെ നടപടി വേണമെന്ന് കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളടക്കം എ.ഐ.സി.സി നേതൃത്വത്തോടാവിശ്യപ്പെട്ടു.
പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും പറയുന്നതില്‍ കാര്യമുണ്ടെന്നും രണ്ടു വിഭാഗങ്ങളും മുന്നോട്ടുവയ്കുന്ന ആശയങ്ങള്‍ സമന്വയിപ്പിക്കുകയാണ് വേണ്ടെതെന്നുമാണ് ഇന്നലെ ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പങ്കുവച്ചത്. ഇത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് കടകവിരുദ്ധമാണ്.
തന്നെ വര്‍ക്കിംഗ് കമ്മിറ്റിയിലേക്കെടുക്കാന്‍ സാധ്യതയില്ലന്നറിഞ്ഞപ്പോള്‍ പാര്‍ട്ടിയെ മനപ്പൂര്‍വ്വം വെട്ടിലാക്കുന്ന നിലപാടുമായി ശശി തരൂര്‍ രംഗത്ത് വന്നതാണെന്നാണ് എ.ഐ.സി.സി നേതൃത്വം കരുതുന്നത്. തരൂര്‍ എടുത്ത നിലപാട് കേരളത്തില്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടുപോയെന്നാണ് കേരളാ നേതാക്കള്‍ പറയുന്നത്.