കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ സാഹിത്യപുരസ്‌കാരം സമര്‍പ്പണം നടത്തി

കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ സാഹിത്യപുരസ്‌കാരം സമര്‍പ്പണം നടത്തി

തൃശൂര്‍: കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം സമര്‍പ്പണം നടത്തി. തൃശൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ വച്ച് ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ജേതാക്കള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. അശോകന്‍ ചരുവില്‍, ലതാലക്ഷ്മി, 1000 ദിനം പൂര്‍ത്തിയായ ദര്‍ശനം ഓണ്‍ലൈന്‍ വായനാമുറി (കോഴിക്കോട്) പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. സിനിമ നിരൂപകനും എഴുത്തുകാരനുമായ ഐ.ഷണ്‍മുഖദാസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.എ.കെ അബ്ദുള്‍ ഹക്കീം ആശംസ നേര്‍ന്നു. മനോജ് വീട്ടിക്കാട് (കഥാകൃത്ത്) പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. പുരസ്‌കാര ജേതാക്കള്‍ മറുമൊഴി നടത്തി. കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ ഡയരക്ടര്‍ സതീശന്‍ കൊല്ലറക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍ പ്രതാപ് മൊണാലിസ സ്വാഗതവും രതീഷ്‌കുമാര്‍ കെ.ആര്‍ (ചെയര്‍മാന്‍ അക്കാദമിക് കൗണ്‍സില്‍) നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *