‘കേരളത്തിന്റെ ധൂര്‍ത്ത് കേന്ദ്രം അനുവദിക്കില്ല’: വായ്പാ പരിധി വെട്ടിക്കുറച്ചതില്‍ ന്യായീകരണവുമായി വി.മുരളീധരന്‍

‘കേരളത്തിന്റെ ധൂര്‍ത്ത് കേന്ദ്രം അനുവദിക്കില്ല’: വായ്പാ പരിധി വെട്ടിക്കുറച്ചതില്‍ ന്യായീകരണവുമായി വി.മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ ന്യായീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത് കേന്ദ്ര സര്‍ക്കാരിന് അനുവദിക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിക്കുന്നവര്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. 32,440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നല്‍കിയിരുന്നെങ്കിലും 15,390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാല്‍ വീണ്ടും 8000 കോടി രൂപയുടെ കുറവുണ്ടായി. ക്ഷേമ പെന്‍ഷന്‍ വിതരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. വായ്പാ പരിധി പകുതിയോളം കുറച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നില കൂടുതല്‍ പരുങ്ങലിലാകും. ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *