അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത് : യാസിന്‍ മാലികിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത് : യാസിന്‍ മാലികിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

ദില്ലി: വിഘടനവാദി നേതാവ് യാസിന്‍ മാലികിന് വധശിക്ഷ നല്‍കണമെന്ന എന്‍.ഐ.എയുടെ ഹര്‍ജിയില്‍ യാസിന്‍ മാലികിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് എന്‍.ഐ.എ ഹര്‍ജിയില്‍ പറയുന്നു. വധശിക്ഷയില്‍ നിയമകമ്മിഷന്റെ ശുപാര്‍ശകളും ഹൈക്കോടതി തേടും.

2017ല്‍ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവായ മാലിക് പ്രതിയായത്. 2016 ല്‍ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളില്‍ കല്ലേറുണ്ടായതിന് പിന്നില്‍ മാലിക്കിന് പങ്കുണ്ടെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. കേസില്‍ 2019 നാണ് യാസിന്‍ മാലിക്ക് അറസ്റ്റിലായത്. ലഷ്‌കറെ തയിബ സ്ഥാപകന്‍ ഹാഫിസ് സയീദും ഹിസ്ബുല്‍ മുജാഹിദീന്‍ മേധാവി സയ്യിദ് സലാഹുദീനും കേസില്‍ പ്രതികളാണ്.

യാസിന്‍ മാലിക്കിനെതിരെ കുറ്റം ചുമത്തിയതില്‍ പാക്കിസ്ഥാന്‍ പ്രതിഷേധമറിയിച്ചിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തിയാണ് പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *