കോഴിക്കോട്: പരമ്പരാഗതവും വംശീയവുമായ അറിവുകൾ വെളിച്ചത്തുകൊണ്ടുവരേണ്ടത് ശാസ്ത്രജ്ഞരുടെ ഉത്തരവാദിത്തമാണെന്ന് 30-ാമത് സ്വദേശി സയൻസ് കോൺഗ്രസിന്റെ സമർപ്പണ പ്രസംഗത്തിൽഐസിഎആർ-ഐഐസെ്ആർ( ICAR-IISR) മുൻ ഡയറക്ടർ എ. പാതസാരഥി പറഞ്ഞു.
ഈ പ്രക്രിയയിൽ ഡോക്യുമെന്റേഷൻ, മൂല്യനിർണ്ണയം, അവകാശങ്ങളുടെ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
13 സെഷനുകളിലായി അവതരിപ്പിച്ച മിക്ക പ്രബന്ധങ്ങളും വളരെ മികച്ചതായിരുന്നുവെന്നും നമ്മുടെ പരമ്പരാഗത അറിവുകളിൽ യുവ ഗവേഷകർ കാണിക്കുന്ന താൽപര്യം ശ്രദ്ധേയമാണെന്നും എൻഐടി-സി ഇന്ത്യൻ നോളജ് സിസ്റ്റം ചെയർപേഴ്സൺ പ്രൊഫ.സി.ശ്രീധരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വിജ്ഞാന ഭാരതി ദക്ഷിണേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ആർ. അബ്ഗ, സ്വദേശി സയൻസ് മൂവ്മെന്റ് കേരള പ്രസിഡന്റ് ഡോ. കെ.മുരളീധരൻ, 30-ാമത് സ്വദേശി സയൻസ് കോൺഗ്രസ് സെക്രട്ടറി ഡോ. എ.ആർ.എസ് മേനോൻ എന്നിവർ സംസാരിച്ചു.
യുവ ശാസ്ത്രജ്ഞർക്കുള്ള മികച്ച പേപ്പർ അവാർഡുകൾ 13 ശാസ്ത്രജ്ഞർക്കും ഡോ. രവീന്ദ്രൻ മെമ്മോറിയൽ അവാർഡും ഡോ. എ.ആർ. ആർ മേനോൻ സ്മാരക പുരസ്കാരവും സമ്മാനിച്ചു. എൻഐടി-സി പ്രൊഫ. രവിവർമ സ്വാഗതവും സ്വദേശി സയൻസ് മൂവ്മെന്റ് കേരള സെക്രട്ടറി രാജീവ് നായർ നന്ദിയും പറഞ്ഞു