ഇന്ത്യയെ ജനാധിപത്യ മതേതര രാഷ്ട്രമാക്കി നിലനിര്‍ത്താന്‍ ശക്തമായ അടിത്തറയിട്ട നേതാവാണ് ജവഹര്‍ലാല്‍നെഹ്റു എന്ന് ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതി അംഗം എം.കെ ബീരാന്‍ പറഞ്ഞു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ വിശ്വ പൗരാനായിരുന്നു നെഹ്റു എന്നും അദ്ദേഹം അനുസ്മരിച്ചു. നെഹ്റുവിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ആക്റ്റീവ് കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്റ്റീവ് പ്രസിഡണ്ട് എ.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഐ അജയന്‍, ട്രഷറര്‍ എം.ടി. ബിജിത്ത്, എം.പി രാമകൃഷ്ണന്‍, കെ. പത്മകുമാര്‍, കെ.സി അബ്ദുല്‍ റസാക്ക്, വിജയന്‍ ചേളണ്ണൂര്‍, കോശി അലക്‌സ്, പി.പി മമ്മദ് കോയ, നസീര്‍ ഹുസൈന്‍, പി.വി കുഞ്ഞിമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.