മാഹി: ചരിത്രത്തെ നിഷേധിക്കുന്ന, ശാസ്ത്രത്തെ നിരാകരിക്കുന്ന, പാഠപുസ്തകം കാവിവല്‍കരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗ്ഗീയ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സംരക്ഷണ ജാഥയും ജനകീയ വിദ്യാഭ്യാസ സദസ്സും സംഘടിപ്പിച്ചു. ടി.വി സഖീഷ് ലീഡറായ ന്യൂ മാഹി ജാഥ പെരിങ്ങാടിയില്‍ അര്ജുന് പവിത്രന് ഉദ്ഘാടനം ചെയ്തു. ഫിദ പ്രദീപ് അധ്യക്ഷത വഹിച്ചു. കെ.പി അലീഷ സംസാരിച്ചു. വി. രഞ്ജിന ലീഡറായ മാഹി ജാഥ പുത്തലത്ത് ഫിദ പ്രദീപന് ഉദ്ഘാടനം ചെയ്തു. വി.കെ ധനിലേഷ് സംസാരിച്ചു. സി.വി അജിത ലീഡറായ പള്ളൂര്‍ ജാഥ എന്‍. അനൂപ് ഉദ്ഘാടനം ചെയ്തു. ടി.കെ ശ്യാംകുമാര്‍ അധ്യക്ഷത വഹിച്ചു. മൂന്നും ജാഥകളും മാഹി ടൗണില്‍ സംഗമിച്ചു. ജനകീയ വിദ്യാഭ്യാസ സദസ് സി.കെ ബിജേഷ് ഉദ്ഘാടനം ചെയ്തു. വി. രഞ്ജിന അധ്യക്ഷത വഹിച്ചു. ടി.വി സഖീഷ്, സാനന്ദ് എസ്. ബാനു എന്നിവര്‍ സംസാരിച്ചു.