റോയല്‍ കിംഗ്‌സ് എഫ്.സിയ്ക്ക് സൗജന്യമായി പന്ത് നല്‍കി

റോയല്‍ കിംഗ്‌സ് എഫ്.സിയ്ക്ക് സൗജന്യമായി പന്ത് നല്‍കി

പന്നിത്തടം: റോയല്‍ കിംഗ്‌സ് എഫ്.സിയിലെ യുവ കളിക്കാര്‍ക്ക് ഐ.എഫ്.എ ഫൈസല്‍ ചീരന്‍ സൗജന്യമായി പന്ത് നല്‍കി. മധ്യവേനല്‍ അവധിക്കാലത്ത് കളിക്കാന്‍ പന്തില്ലാതെ കുട്ടികള്‍ വിഷമിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം തന്റെ ജീവനക്കാരേയും കൂട്ടി കളിസ്ഥലത്തെത്തി പുതിയ പന്ത് രക്ഷാധികാരി കരീം പന്നിത്തടത്തിന് കൈമാറി കളിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കുട്ടികളോടൊപ്പം കളിച്ച് വിജയികള്‍ക്ക് മധുര പലഹാരങ്ങളും, ഉപഹാരങ്ങളും നല്‍കി. ചടങ്ങില്‍ സിയാദ് ഹുസൈന്‍, രമേശ് മേലേടത്ത്, ജലീല്‍ പുളിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ക്ലബ്ബ് ഭാരവാഹികളായി എം.ബി ഭാസില്‍ (പ്രസിഡന്റ്), മുഹമ്മദ് നിയാസ് (സെക്രട്ടറി), പി.എസ്.ഫഹാസ് (വെസ് പ്രസിഡന്റ്), എ.എസ്. ഫാസില്‍ (ജോ: സെക്രട്ടറി) ആര്‍.എം.ഇര്‍ഫാന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *