പ്ലസ് വണ്‍ സീറ്റ്: മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക; സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ഇന്ന് മലപ്പുറത്ത്

പ്ലസ് വണ്‍ സീറ്റ്: മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക; സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ഇന്ന് മലപ്പുറത്ത്

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ഇന്ന് വൈകീട്ട് 04:30ന് മലപ്പുറം കുന്നുമ്മലില്‍ വെച്ച് നടക്കും. മലപ്പുറം നിയോജകമണ്ഡലം എം.എല്‍.എ പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാഥിതിയാവും. വിവിധ രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ സംബന്ധിക്കും. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന മലബാറിനോടുള്ള ഈ അനീതി വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് എം.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ്, ട്രെഷറര്‍ ജസിന് നജീബ്, സമാഹ് ഫാറൂഖി, ലുക്മാന്‍ പോത്തുകല്ല്, നദീര്‍ കടവത്തൂര്‍, നുഫൈല്‍ തിരൂരങ്ങാടി , ഫഹീം പുളിക്കല്‍, ഷഫീഖ്, ഷഹീം പാറന്നൂര്‍, നദീര്‍ മൊറയൂര്‍, ദാനിഷ് അരീക്കോട്, റാഫിദ് ചേനാടന്‍, സാജിദ് .എം റഷീദ് ഈരാറ്റുപേട്ട, അന്‍ഷിദ് നരിക്കുനി, ബാദുഷ ഫൈസല്‍ തൊടുപുഴ, നജീബ് തവനൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *